സദാചാര പൊലിസിംഗിനെതിരെ സുപ്രിം കോടതി

Spread the love

ജോലിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ച് സുപ്രീം കോടതി.പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസാകരുതെന്ന് നിർദ്ദേശവും കോടതി നൽകി.ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് ഉത്തരവ് .

ഗുജറാത്തിൽ സദാചാര പൊലീസിംഗിൻ്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്.വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ് എന്നും കോടതി നിരീക്ഷിച്ചു.നേരത്തെ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട നടപടി ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഗുജറാത്ത് ഹൈക്കോടതിക്ക് കേസിൽ പിഴവ് സംഭവിച്ചെന്നും സുപ്രീം കോടതി നീരീക്ഷിച്ചു.

2001ലാണ് കേസിന് അടിസ്ഥാനമായ സംഭവം നടന്നത്. സന്തോഷ് കുമാർ പാഡെ എന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥൻ വഡോദരയിലെ തന്റെ ഡ്യൂട്ടിക്കിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മഹേഷ് ബി ചൗധരിയെയും പ്രതിശ്രുത വധുവിനെയും തടഞ്ഞ് നിർത്തി;ഇവരെ അധിക്ഷേപിച്ച് സംസാരിക്കുകയും വിട്ടയ്ക്കണമെങ്കിൽ പ്രതിശ്രുത വധുവിനെ തനിക്കൊപ്പം അൽപസമയം വിടണമെന്നും ആവശ്യപ്പെട്ടു.

I

എന്നാൽ ചൗധരി ഇതിന് തയ്യാറാകാതെ വന്നതോടെ ഇയാളുടെ കൈവശമുള്ള വിലകൂടിയ വാച്ച് കൈക്കലാക്കിയ ശേഷം ഇരുവരെയും വിട്ടയക്കുകയായിരുന്നു. തുടർന്ന് ഇതിനെതിരെ ചൗധരി നൽകിയ പരാതിയിൽ പിന്നീട് ഉദ്യോഗസ്ഥനെ പിരിച്ചു വിടുകയായിരുന്നു.

Leave a Reply

Your email address will not be published.