മെസിയെ ആസാംകാരനാക്കി കോൺഗ്രസ് എംപി

Spread the love

അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസിക്ക് അസം ബന്ധമുണ്ടെന്ന വിചിത്ര കണ്ടെത്തലുമായി കോൺഗ്രസ് എംപി. ലോകകപ്പ് വിജയത്തിന് ശേഷം അർജൻ്റീനൻ ടീമിനെ അഭിനന്ദിക്കുന്നതിനിടെയാണ് അബ്ദുൾ ഖാലിദ് എംപി മെസ്സിയെ ആസാം കാരൻ ആക്കിയത്. അമളി മനസ്സിലായതോടെ എം.പി ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സോഷ്യൽ മീഡിയയിൽ ഇതിനോടകം ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച് കഴിഞ്ഞിരുന്നു.

മെസ്സി ജനിച്ചത്‌ ആസാമിലാണെന്നായിരുന്നു കോൺഗ്രസ്സ് എംപിയുടെ ട്വിറ്ററിലുള്ള കുറിപ്പ്.അമളി വ്യക്തമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്താണ് എം പിയുടെ തടിതപ്പിയത്.

എന്നാൽ പോസ്റ്റിൽ മാത്രമല്ല കമൻ്റിലും എംപിക്ക് അബദ്ധം പിണഞ്ഞു. ആസാമുമായി മെസ്സിക്ക് ശരിക്കും ബന്ധമുണ്ടോയെന്നും , തമാശയാണോയെന്നും ചിലർ ചോദിച്ചെങ്കിലും ഇതിന് അബ്ദുൾ വീണ്ടും മെസ്സിക്ക് ആസാമുമായി ബന്ധമുണ്ടെന്നാണ് കമൻ്റ് നൽകിയത്.

”എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദനങ്ങൾ. നിങ്ങളുടെ ആസാം ബന്ധത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്“ എന്ന എം പി യുടെ ട്വീറ്റിന് ശേഷം, ആദിത്യ ശർമ്മ എന്ന വ്യക്തി ‘ ആസാം കണക്ഷൻ?’ എന്ന് ചോദ്യമുന്നയിച്ചു . ഇതിന് അബ്ദുൾ ഖാലിഖ് ‘അതെ, അവൻ ആസാമിലാണ് ജനിച്ചത്.’എന്ന് മറുപടിയും നൽകി.

Leave a Reply

Your email address will not be published.