അഞ്ജുവിന്റെ മരണം കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

Spread the love

ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു അഞ്ചു. വ്യാഴാഴ്ചയാണ് മൂവരെയും മരിച്ച നിലയിൽ കാണപ്പെട്ടത്.

അഞ്ജുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്. അഞ്ജുവിനൊപ്പം മരിച്ചനിലയിൽ കാണപ്പെട്ട മക്കൾ ജീവ, ജാന്വി എന്നിവരുടെ മൃതദേങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. അഞ്ജുവിന്റെ ഭർത്താവ് സാജുവിനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും അഞ്ജുവിന്റെ കുടുംബത്തെ പൊലീസ് അറിയിച്ചിട്ടുണ്ട്.

സാജുവിനും അഞ്ജുവിനും കടുത്ത സാമ്പത്തികപ്രയാസം ഉണ്ടായിരുന്നുവെന്ന് കഴിഞ്ഞ ദിവസം അഞ്ജുവിന്റെ പിതാവ് പറഞ്ഞിരുന്നു. വിഡിയോ കോൾ വിളിക്കുമ്പോളെല്ലാം മകൾ വിഷാദത്തിലായിരുന്നുവെന്നും ജോലിയില്ലാത്തതിനാൽ സാജുവും നിരാശനായിരുന്നുവെന്നും പിതാവ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.