അഞ്ജു വിഷാദത്തിലായിരുന്നു; ജോലിയല്ലാത്തതിനാൽ സാജുവും നിരാശയിലായിരുന്നു’; യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെ പിതാവ്

Spread the love

മകൾ വിഷാദത്തിലായിരുന്നുവെന്നും വീഡിയോ കോൾ വിളിക്കുമ്പോൾ ദുഃഖഭാവമായിരുന്നുവെന്നും യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെ പിതാവ് അശോകൻ. ജോലിയല്ലാത്തതിനാൽ ഭർത്താവ് സാജുവും നിരാശയിലായിരുന്നു.

‘അഞ്ജു വിഷാദത്തിലായിരുന്നു.വീഡിയോ കോള്‍ വിളിക്കുമ്പോള്‍ ദുഃഖഭാവമായിരുന്നു. ജോലിയല്ലാത്തതിനാല്‍ ഭര്‍ത്താവ് സാജുവും നിരാശയിലായിരുന്നു. ലൈസന്‍സ് ഇല്ലാത്തതിനാല്‍ അവിടെ സാജുവിന് ജോലിയ്ക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ല.

മാസങ്ങളായി നാട്ടിലേക്ക് പണം അയക്കാന്‍ സാജുവിന് കഴിഞ്ഞിരുന്നില്ല. ഒക്ടോബറിലാണ് കുട്ടികളുമായി യു കെയിലേക്ക് പോയത്. ദമ്പതികൾക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ല’, പിതാവ് പറഞ്ഞു.

കോട്ടയം വൈക്കം മറവന്‍തുരുത്ത് സ്വദേശി അഞ്ജുവും രണ്ട് മക്കളും ഇന്നലെ രാത്രിയോടെയാണ് യുകെയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.