ഉണങ്ങാത്ത മുറിവായി നിർഭയ…

Spread the love

രാജ്യത്തെ ഞെട്ടിച്ച, ഇന്നും നെഞ്ചിലെ ഉണങ്ങാത്ത മുറിവായ നിർഭയ സംഭവത്തിന് 10 വയസ്. 2012 ഡിസംബർ‌ 16നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർഥിനി അതുവഴി വന്ന ബസിൽ കയറി.

ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ബസിൽ ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺ‍കുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. ക്രൂരബലാൽസംഗത്തിനും പീഡനത്തിനും ശേഷം ഇരുവരെയും റോഡിലേക്കു വലിച്ചെറിയുകയായിരുന്നു. രാജ്യം നിർഭയ എന്നു വിളിച്ച അവൾ സിംഗപ്പൂരിലെ ആശുപത്രിയിൽ ഡിസംബർ 29ന് മരിച്ചു.

ദില്ലി, കേന്ദ്ര സർക്കാരുകളെ പിടിച്ചുലച്ച പ്രതിഷേധത്തിന് രാജ്യം സാക്ഷിയായി. 6 പ്രതികളിൽ ഒരാൾക്കു പ്രായപൂർത്തിയായിട്ടില്ലെന്ന ആനുകൂല്യം ലഭിച്ചു. ഏതാനും വർഷത്തിനു ശേഷം ഇയാൾ ജയിൽമോചിതനായി. മുഖ്യപ്രതി രാംസിങ് ജയി‌ലിൽ തൂങ്ങിമരിച്ചു.

മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരെ 2020 മാർച്ചിൽ തിഹാർ ജയിലിൽ തൂക്കിലേറ്റി. നാലുപേരുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കുന്നത് രാജ്യത്ത് അപൂർവ സംഭവമായിരുന്നു.

Leave a Reply

Your email address will not be published.