അനധികൃതമായി കടത്തിക്കൊണ്ടുവന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന തേക്കുതടിയും ലോറിയും ചുള്ളിമാനൂർ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ രാത്രികാല പരിശോധനയിൽ പനവൂർ ചുള്ളാളം ഭാഗത്തുനിന്നും പിടികൂടി തുടരന്വേഷണത്തിനായി പാലോട് റെയിഞ്ചിനു കൈമാറി. ചുള്ളിമാനൂർ റെയിഞ്ച് ഫോറെസ്റ്റ് ഓഫീസർ G. സന്ദീപ്കുമാർ, സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ S. ബാലശങ്കർ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ S. സജു, P. S അനൂപ്, ഫോറെസ്റ്റ് ഡ്രൈവർ S. S രജികുമാരൻ നായർ എന്നിവരടങ്ങുന്ന സംഘമാണ് തടികൾ പിടികൂടിയത്.
