വിഴിഞ്ഞം: ഇന്ന് അവലോകന യോഗം; മന്ത്രി സ്ഥലം സന്ദര്‍ശിക്കും.

Spread the love

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉച്ചയോടെ വിഴിഞ്ഞം സന്ദര്‍ശിക്കും. വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിച്ചതോടെ ത്വരിഗതഗതിയിലാണ് നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

രാത്രിയും പകലുമായി നിര്‍മാണം നടത്തി വളരെ വേഗം പണി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തുന്ന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിൻ്റെ നേതൃത്വത്തിൽ അവലോകന യോഗവും ചേരും. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.