ഐഎഫ്എഫ്കെയിൽ കണ്ടുമുട്ടിയവർ വിവാഹിതരായപ്പോൾ; വിവാഹവേദിയിൽ നിന്നും ഐഎഫ്എഫ്കെ വേദിയിലേക്ക് വരനും വധുവും

Spread the love

ആറ് വർഷം മുമ്പ് രാജ്യാന്തര ചലച്ചിത്ര മേളയിൽ പരിചയപ്പെട്ടവർ വിവാഹിതരായ ശേഷം നേരെ എത്തിയത് ഐഎഫ്എഫ്‌കെ വേദിയിൽ.എഴുത്തുകാരനും സംവിധായകനുമായ പാമ്പള്ളി എന്നറിയപ്പെടുന്ന സന്ദീപ് കുമാറും സുരഭിയുമാണ് വിവാഹവേദിയിൽ നിന്നും ചലച്ചിത്രമേളയിലേക്ക് എത്തുന്നത്.പാമ്പള്ളിയും സുരഭിയും
കല്ലമ്പലം നാവായിക്കുളം സ്വദേശിയാണ് സുരഭി.2018ൽ മികച്ച നവാഗത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ വ്യക്തിയാണ് പാമ്പള്ളി . ലക്ഷദ്വീപിലെ ലിപിയില്ലാത്ത ഭാഷയായ ‘ജസരി’യിൽ ഒരുക്കിയ ‘സിൻജാർ’ എന്ന ചിത്രമാണ് പാമ്പള്ളിയെ പുരസ്കാരത്തിനു അർഹനാക്കിയത്.സുരഭി ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്യുന്നു.

വധൂവരന്മാരെ
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, സെക്രട്ടറി അജോയ് ചന്ദ്രൻ തുടങ്ങിയവർ മധുരം നൽകി സ്വീകരിക്കും. ഇന്ന് കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിൽ വച്ച് പാമ്പള്ളിയും സുരഭിയും വിവാഹിതരായത്.ടഗോറിൽ തിയേറ്ററിൽ‘ലോർഡ് ഓഫ് ദി ആന്റ്സ്’ എന്ന ഇറ്റാ‌ലിയൻ സിനിമ കണ്ടുകൊണ്ട് ഇരുവരും ദാമ്പത്യ ജീവിതത്തിന് കുറിക്കും.

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ തന്റെ ജീവിതത്തിൽ പലതരത്തിൽ സ്വാധീനം ചെലുത്തിയ ഒന്നാണ് ഐഎഫ്എഫ്കെ എന്ന് പറയുന്ന പാമ്പള്ളി 18 വർഷം തുടർച്ചയായി ഐഎഫ്എഫ്കെ കണ്ടാൽ ‘സിനിമയുടെ ഗുരുസ്വാമിയായി ഇനി തെങ്ങുവയ്ക്കാം’ എന്നൊരു ചൊല്ലുണ്ട് സിനിമാസ്വാദകർക്കിടയിൽ. ആ അർത്ഥത്തിൽ താനുമൊരു ഗുരുസ്വാമിയാണ് എന്ന തമാശയും പങ്കുവെച്ചു.അറുപത്തിയാറാം ഗോവൻ ദേശീയ ചലച്ചിത്രാത്സവത്തിന്റെ ജൂറിയായും തൊണ്ണൂറ്റി നാലാം ഓസ്‌കാര്‍ വിദേശ സിനിമകളുടെ വിഭാഗത്തില്‍ ഇന്ത്യന്‍ സെലക്ഷന്‍ ജൂറിയായും ഷിംല അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ജൂറി അംഗം, ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ എന്റർടെയിൻമെന്റ് സൊസൈറ്റി ജൂറി അംഗം എന്നീ നിലകളിലും സന്ദീപ് പ്രവർത്തിച്ചിട്ടുണ്ട്. ഐഎഫ്എഫ്കെ വേദിയിൽ വച്ച് തൻ്റെ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലും പ്രഖ്യാപിക്കാനിരിക്കുകയാണ് പാമ്പള്ളി .ഡിസംബർ 13ന് തീയതി ആദ്യ ഹോളിവുഡ് ചിത്രം അനൗൺസ് ചെയ്യാനൊരുങ്ങുകയാണ് അദ്ദേഹം.

Leave a Reply

Your email address will not be published.