പതിമൂന്നുകാരിയെ ലഹരി വില്‍പനയ്ക്ക് ഉപയോഗിച്ച കേസ്; അന്വേഷണ ചുമതല പ്രത്യേക സംഘത്തിന്

Spread the love

വടകര അഴിയൂരില്‍ പതിമൂന്ന് കാരിയെ ലഹരി വില്പനയ്ക്ക് ഉപയോഗിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. വടകര ഡി വൈ എസ് പി ക്കാണ് അന്വേഷണ ചുമതല. കേസ് എക്‌സൈസും വിശദമായി അന്വേഷിക്കുന്നു. പെണ്‍കുട്ടിയില്‍ നിന്ന് പോലീസ് വീണ്ടും മൊഴിയെടുത്തു.

പതിമൂന്ന് കാരിയെ ലഹരിക്ക് ഇരയാക്കുകയും കാരിയറാക്കുകയും ചെയ്‌തെന്ന ആരോപണത്തില്‍ ദുരൂഹത തുടരുകയാണ്, പോലീസ് പെണ്‍കുട്ടിയെ വടകര വനിത സെല്ലിലെത്തിച്ച് കൗണ്‍സിലറുടെ സാന്നിദ്ധ്യത്തില്‍ വിശദമായ മൊഴിയെടുത്തു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തും. കേസ് അന്വേഷണത്തിന് റൂറല്‍ എസ് പി പ്രത്യേക സംഘത്തെ നിയോഗിച്ചു. വടകര ഡി വൈ എസ് പി ആര്‍ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ബുധനാഴ്ച ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി അദ്ധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ലഹരി സംബന്ധിച്ച് കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനും സ്‌കൂളിലും പരിസരത്തും ബോധവല്‍ക്കരണം നടത്താനും എക്‌സൈസ് മുന്‍ കൈയ്യെടുക്കും

വൈകിട്ട് അഴിയൂരില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്ക് പുറമെ ഉദ്യോഗസ്ഥരും പങ്കെടുത്തു. സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമൈന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ലീഗും എസ്ഡിപിഐയും തമ്മില്‍ വാക്കേറ്റമുണ്ടായി. പോലീസെത്തിയാണ് നിയന്ത്രിച്ചത്. ലഹരി മാഫിയക്കെതിരെ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.