യുവതിയില്‍ നിന്ന് അരക്കോടി തട്ടി; പ്രണയ ജോത്സ്യന്‍ ചമഞ്ഞയാള്‍ അറസ്റ്റില്‍

Spread the love

സമൂഹ മാധ്യമത്തില്‍ പ്രണയ ജോത്സ്യനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച് 47.11 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. ഹൈദരാബാദില്‍ ആണ് പ്രതി അറസ്റ്രിലായത്. പഞ്ചാബ് സ്വദേശി ലളിത് എന്നയാളാണ് പ്രതി. 2022 നവംബര്‍ 19 നാണ് പെണ്‍കുട്ടി ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കിയത്.

മൂന്ന് മാസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ”ആസ്‌ട്രോ-ഗോപാല്‍” എന്ന അക്കൗണ്ട് പെണ്‍കുട്ടി കണ്ടെത്തുകയായിരുന്നു. പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലുണ്ടായിരുന്നത്. ഫോണ്‍ നമ്പറും അക്കൗണ്ടില്‍ നല്‍കിയിരുന്നു. തുടര്‍ന്ന്, യുവതി ഇയാളെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

പ്രണയ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആദ്യം 32,000 രൂപയാണ് പ്രതി ഈടാക്കിയത്. പിന്നീട് ജ്യോതിഷത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാര്‍ത്ഥന നടത്താനെന്ന വ്യാജേന ഇയാള്‍ 47.11 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. മൊഹാലി സ്വദേശി ലളിത് എന്ന പ്രതിയെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് ഡെബിറ്റ് കാര്‍ഡുകള്‍, ഒരു ചെക്ക്ബുക്ക് എന്നിവയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published.