അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

Spread the love

അട്ടപ്പാടി ഷോളയൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുകുഴി ഊരിലെ ലക്ഷ്മണിനെയാണ് കാട്ടാന അടിച്ചുകൊന്നത്. വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ലക്ഷ്മണന്‍ വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കാനായി വീട്ടിന് പുറത്തേക്കിറങ്ങിയതാണ് ലക്ഷ്മണ്‍. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

അട്ടപാടിയില്‍ മാത്രം കഴിഞ്ഞ നാല് മാസത്തിനിടെ നാല് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

Leave a Reply

Your email address will not be published.