Vizhinjam: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്

Spread the love

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ വീണ്ടും കേസ്. വിഴിഞ്ഞം എസ് ഐ ലിജോ പി മണിയുടെ പരാതിയിലാണ് പുതിയ കേസ്. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. ഇവര്‍ക്കെതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.

സ്റ്റേഷന്‍ ആക്രമണത്തിനിടെ പത്ത് പേര്‍ എസ് ഐ യുടെ തലയില്‍ കല്ല് എറിഞ്ഞ് കൊല്ലാന്‍ നോക്കിയെന്നാണ് എഫ് ഐ ആര്‍. സ്റ്റേഷന്‍ ആക്രമിച്ചത് ലത്തീന്‍ സഭയിലെ മൂവായിരത്തോളം പേരെന്നും എഫ് ഐ ആറില്‍ പറയുന്നു.

തുറമുഖ വിരുദ്ധ സമരത്തിന് എതിരെ ഇന്നലെ രണ്ട് കേസുകള്‍ കൂടി എടുത്തു. രണ്ട് കേസിലുമായി പതിനാറ് പ്രതികളാണ് നിലവിലുള്ളത്.കോവളം ഫെറോന വികാരിയും പ്രതി പട്ടികയിലുണ്ട്. ബിഷപ്പിനെ പ്രതി ചേര്‍ത്തില്ല.

Leave a Reply

Your email address will not be published.