ആറ്റിങ്ങൽ സൂര്യ കൊലക്കേസ് പ്രതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ഷിജു എന്ന നന്ദു (26)വിനെ ആണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു ഷിജു. 2016 ജനുവരി 27 ബുധന്‍ രാവിലെ 10 മണിയ്ക്കാണ്
കേസിനാസ്പദമായ സംഭവം.
പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയായ സെന്റ്. ജോണ്‍സ് ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാം കോണം സൂര്യഭവനില്‍ ശശിധരന്റെ മകള്‍ സൂര്യ (26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. കാമുകനായ പ്രതി വെട്ടുകത്തി കൊണ്ട് തലയിലും കഴുത്തിലുമായി 36 വെട്ട് വെട്ടിയാണ് ദാരുണമായി സൂര്യയെ കൊലപ്പെടുത്തിയത്.