Milma: മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ; വിലവിവരം ഇങ്ങനെ

Spread the love

മില്‍മ പാല്‍ വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധന. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന ടോണ്‍ഡ് മില്‍ക്കിന് 52 രൂപയാകും.

46 രൂപയായിരുന്നു പഴയവില. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയ്ക്കും വില കൂടി. ഇപ്പോഴത്തെ വിലയേക്കാള്‍ അഞ്ച് രൂപ മൂന്ന് പൈസ കൂടുതല്‍ കര്‍ഷകന് ലഭിക്കും. പാലിന്റെ ഗുണനിലവാരം അനുസരിച്ച് 38.40 രൂപ മുതല്‍ 43.50 രൂപ വരെ കര്‍ഷകന് ലഭിക്കും.

Leave a Reply

Your email address will not be published.