ഓസ്ട്രേലിയയിലെ ബ്രിസ്ബേന്‍ അടുത്ത് സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍ പെട്ട് മലയാളി വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മുവാറ്റുപുഴ സ്വദേശി എബിന്‍ ഫിലിപ്പ് (24)ആണ് അപകടത്തില്‍ പെട്ട് മരിച്ചത്.
ഓസ്ട്രേലിയന്‍ സമയം ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്.പ്രസിദ്ധ വിനോദ കേന്ദ്രമായ സണ്‍ഷൈന്‍ കോസ്റ്റിലെ ഗാര്‍ഡ്‌നര്‍ ഫാള്‍സ് കാണാന്‍ ഇറങ്ങിയതായിരുന്നു എബിനും കൂട്ടുകാരും.വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത് .കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഗാര്‍ഡ്‌നര്‍ വെള്ളച്ചാട്ടത്തില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഉപരി പഠനത്തിനായി 2018 ല്‍ ഓസ്ട്രേലിയയില്‍ എത്തിയ എബിന്‍ സണ്‍ഷൈന്‍ കോസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ്.