Vizhinjam: വിഴിഞ്ഞം സംഘർഷം; ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി; കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസ്

Spread the love

വിഴിഞ്ഞം സംഘർഷത്തിൽ കണ്ടാലറിയുന്ന 3000 പേർക്കെതിരെ കേസെടുത്ത് പൊലീസ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നും ചുട്ടുകൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും എഫ്ഐആറിലുണ്ട്. തീരദേശത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലുമെല്ലാം വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. സമീപജില്ലയിൽ നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞത്ത് ഇന്ന് ജില്ലാ കളക്ടറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷിയോഗം ചേരും. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്കാണ് പരുക്കേറ്റത്. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു.

നിലവിൽ വിഴിഞ്ഞത്ത് സ്ഥിതി ശാന്തമാണ്. നിലവിൽ 500 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്തേക്ക് എത്തിക്കുമെന്നും എഡിജിപി അജിത്ത് കുമാർ അറിയിച്ചു. വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.