കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ

Spread the love

കൊച്ചിയിൽ വ്യാജ നമ്പർ പ്ലേറ്റുമായി ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ.മറ്റൊരു ടൂറിസ്റ്റ് ബസിൻ്റെ നമ്പറുമായാണ് വാഹനം എത്തിയത്.

പിടിച്ച വാഹനത്തിന് പെർമിറ്റും ഇൻഷുറൻസുമില്ലെന്നും കണ്ടെത്തി.തിരുവനന്തപുരം കാട്ടാക്കടയിലുള്ള സ്പാർട്ടൻസ് ബസാണ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

കാട്ടാക്കടയിൽ നിന്നും സ്കൂൾ വിദ്യാർഥിളുമായി വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ബസ്.ഈ നമ്പറിൽ ഉള്ള യഥാർത്ഥ വാഹനം തിരുവനന്തപുരത്ത് നിന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.തുടർ നടപടികൾക്കായി കേസ് പോലീസിനു കൈമാറുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published.