ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ സെര്‍ബിയയോട് ബ്രസീലിന് എതിരില്ലാത്ത രണ്ടു ഗോളിന് ജയം. റിച്ചാര്‍ലിസനിനാണ് ബ്രസീലിന് വേണ്ടി രണ്ടു ഗോളുകളും അടിച്ചെടുത്തത്. അര്‍ജന്റീനയും ജര്‍മനിയും കാലിടറിവീണ ഖത്തറില്‍ സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് ബ്രസീല്‍ പറന്നുയരുന്നത്.
അറുപതു മിനിട്ടിലേറെ നീണ്ട സമനിലപ്പൂട്ടുപൊളിച്ച് റിചാര്‍ലിസന്‍ ബ്രസീലിനായി 62-ാം മിനിട്ടില്‍ ആദ്യ ഗോള്‍ നേടി.
സെര്‍ബിയയുടെ പ്രതിരോധപ്പൂട്ട് ബ്രസീല്‍ താരങ്ങളുടെ ഒത്തൊരുമയോടെ തകര്‍ത്താണ് ആദ്യ ഗോള്‍ നേടിയത്. സെര്‍ബിയ പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മര്‍ നല്‍കിയ പാസില്‍ വിനീസ്യൂസ് തകര്‍പ്പന്‍ ഷോട്ട് ഉതിര്‍ക്കുന്നു. സെര്‍ബിയന്‍ ഗോളി പന്തു തട്ടിയകറ്റിയപ്പോള്‍ ബോക്‌സിലുണ്ടായിരുന്ന റിചാര്‍ലിസന്റെ റീബൗണ്ട് ഷോട്ട് വലയിലെത്തി. തൊട്ടു പിന്നാലെ 73-ാം മിനിട്ടില്‍ അടുത്ത ഗോള്‍. വിനീസ്യൂസിന്റെ പാസില്‍ ബോക്‌സിന് അകത്തുനിന്ന് റിചാര്‍ലിസന്റെ ബൈസിക്കിള്‍ കിക്ക് ബ്രസീലിനായി രണ്ടാം ഗോള്‍ സമ്മാനിച്ചു.