ബേര്‍ക്കയിലെ അബ്ദുറഹ്മാന് ചലിക്കാന്‍ ഇനി മുതുകാടിന്റെ കൈത്താങ്ങ്. ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയില്‍ കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന് 31 കാരനായ അബ്ദുറഹ്മാന് ചലനോപകരണങ്ങള്‍ മാന്ത്രികന് ഗോപിനാഥ് മുതുകാട് സമ്മാനിച്ചു.
‘അവന്റെ ചിരി നല്കുന്ന ആത്മനിര്‍വൃതി ചെറുതല്ല…’
എന്നാണ് മുതുകാട് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.കിടപ്പില്‍ത്തന്നെ ജീവിതം തള്ളിനീക്കുന്ന അബ്ദുറഹ്മാനെ എടുത്തുയര്‍ത്താന്‍ 75000 രൂപയോളം വിലവരുന്ന ലിഫ്റ്റും 25000ത്തോളം രൂപ വിലവരുന്ന വൈദ്യുതി ചക്രക്കസേരയുമാണ് മുതുകാട് സമ്മാനിച്ചത്.