ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. 46 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭൂചലനത്തില്‍ മുന്നൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
ഭൂചലനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനം രക്ഷ തേടി റോഡിലേക്ക് ഇറങ്ങി ഓടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വെസ്റ്റ് ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. ഇവിടം കേന്ദ്രീകരിച്ച് ആറു തുടര്‍ചലനമുണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി സ്‌കൂളുകള്‍ ആശുപത്രികള്‍, പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ തകര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍. ഗ്രേറ്റര്‍ ജക്കാര്‍ത്ത മേഖലയിലാണ് ഭൂകമ്പം കനത്ത നാശം വിതച്ചത്.