ഭരണഘടനയ്ക്ക് അനുസരിച്ചു വേണം സി.എ.ജിയിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കാൻ എന്ന് മുഖ്യമന്ത്രി . ഓഡിറ്റ് ദിവസ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ സംസ്ഥാനത്തിന് അത് ദോഷം ചെയ്യും എന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു .
നയപരമായി പക്ഷഘാതം ഇതുമൂലം ഉണ്ടായിട്ടുണ്ട് , ഇത് വ്യാപകമകാതെ ശ്രദ്ധിക്കണം , നൂറ്റാണ്ടിലെ പ്രളയം ഉണ്ടായപ്പോൾ എല്ലാവരും ഒരുമിച്ചു നിന്നു ,യന്ത്രികമായ സമീപനം ഇത്തരം കാര്യങ്ങളിൽ പാടില്ല , ചില തീരുമാനങ്ങൾ നടപ്പാക്കിയ ശേഷം ആണ് ഓഡിറ്റിന്റെ അഭിപ്രായം വരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു .