വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം; മരിച്ചവർ മലപ്പുറം സ്വദേശികളായ അധ്യാപകർ

Spread the love

വാൽപ്പാറ: പൊള്ളാച്ചി-വാൽപ്പാറ പാതയിലെ 13-ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാര സംഘം സഞ്ചരിച്ച മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്ക് എത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളാണ്.

ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട മിനിവാൻ സംരക്ഷണ ഭിത്തി തകർത്ത് താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. തമിഴ്‌നാട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.news exclusive vm tv news

Leave a Reply

Your email address will not be published.