തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന നടൻ ദിലീപിന്റെ വാദം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദിലീപ് ഇപ്പോൾ പറയുന്നത് സ്വയം ന്യായീകരിക്കാനുള്ള കാര്യങ്ങൾ മാത്രമാണെന്നും, പോലീസ് നടപടികൾ പൂർണമായും തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥർക്കും പോലീസിനുമെതിരെ #ദിലീപ് ഉന്നയിക്കുന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ തോന്നലുകൾ മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് മുന്നിലെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചത്. മാധ്യമവാർത്തകളല്ല, മറിച്ച് വ്യക്തമായ തെളിവുകളാണ് അന്വേഷണത്തെ നയിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായല്ല അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.