
,
യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയില്‍ കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് നിമിഷപ്രിക്കെതിരായ കേസ്.
അതിക്രൂരമാണ് ആ കൊലപാതകം…
തലാലിന്റെ കുടുംബത്തിനും നീതി ലഭിക്കണ്ടേ..
കൊന്ന്
മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ നൂറോളം കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയതാണ് നിമിഷപ്രിയക്ക് വിനയായത്.
ഇവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറംലോകമറിയുന്നത്.
നൂറുകണക്കിന് കഷണങ്ങളാക്കി മുറിച്ചു പ്ലാസ്റ്റിക് കവറുകളിലാക്കിയ നിലയിലായിരുന്നു മൃതദേഹം.
തലാലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പൊലിസ് മാധ്യമങ്ങളിലൂടെ നിമിഷപ്രിയയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു.
കൃത്യത്തിന് നിമിഷ പ്രിയക്ക് സഹായം ചെയ്ത സുഹൃത്ത് ഹനാനെയും പൊലിസ് അറസ്റ്റ്‌ചെയ്തു.
വിചാരണ നടപടികള്‍ക്കൊടുവില്‍ നിമിഷ പ്രിയക്ക് കീഴ് കോടതി വധശിക്ഷയും ഹനാന് ജീവപര്യന്തവും വിധിച്ചു.
നിമിഷ പ്രിയ സുഹൃത്ത് ഹനാനൊപ്പം ചേര്‍ന്ന് തലാലിന് അനസ്‌തേഷ്യ നല്‍കിയശേഷം കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.
കൊലപാതകം മാത്രമായിരുന്നെങ്കില്‍ ജീവപര്യന്തത്തില്‍ ഒതുങ്ങുമായിരുന്ന കേസ് മൃതദേഹം കഷ്ണങ്ങളാക്കിയ കുറ്റം കൂടി ചാര്‍ത്തപ്പെട്ടതോടെ കൂടുതല്‍ കഠനിമായതായി മാറുകയും വധശിക്ഷ വിധിക്കുന്നതിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്‌തെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, മയക്കുമരുന്ന് കുത്തിവച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കറിയില്ലെന്നാണ് നിമിഷപ്രിയ പറയുന്നത്.
ഇക്കാര്യം കോടതിയിലും അവര്‍ പറഞ്ഞു.
സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ലെന്നും മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവച്ചതെന്നും നിമിഷ പ്രിയ പറയുന്നു. എന്നാല്‍,
നിമിഷ പ്രിയയുടെ വാദങ്ങളൊന്നും അംഗീകരിക്കപ്പെട്ടില്ല.
2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു.
അപ്പീല്‍ പോയെങ്കിലും 2020ല്‍ യമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ ശരിവെച്ചു.
സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്ന് കോടതിയെ അറിയിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.
കൊല്ലപ്പെട്ട യമനി പൗരന്‍ തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പുനല്‍കിയാല്‍ മാത്രമെ ശിക്ഷ ഒഴിവാകൂവെന്നതിനാല്‍ ആ വഴിക്കുള്ള നീക്കം കൊണ്ടേ ഇനി കാര്യമുള്ളൂ.
ഒരു ദശലക്ഷം ഡോളര്‍ കുടുംബത്തിന് വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
കൊലപ്പെടുത്തിയ ശേഷം പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ 580 കിലോമീറ്റർ അകലെ ഫദർ മൗത്തിൽ വെച്ച് യമൻ പോലീസ്ന്റെ പിടിയിലാവുന്നത്.
Nimishapriya #yemen #news