കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. 2015-2020 കാലഘട്ടത്തിൽ യുഡിഎഫ് ഭരണസമിതി രണ്ടുകോടി 75 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച ജി കാർത്തികേയൻ സ്മാരക കേന്ദ്രം കുടുംബശ്രീക്ക് ക്കൊടുക്കാനുള്ള തീരുമാനത്തിനെതിരെയും ചട്ടവിരുദ്ധമായി പഞ്ചായത്ത് കമ്മറ്റി കൂടാനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ ധിക്കാരനടപടികൾക്കെതിരെയും കോൺഗ്രസ് ആര്യനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയെ ഉപരോധിച്ചു. സമരത്തിന്റെ ഭാഗമായി പഞ്ചായത്ത് കമ്മറ്റി മറ്റൊരു ദിവസം കൂടുന്നതിനും കുടുംബശ്രീക്ക് ജി. കാർത്തികേയൻ സ്മാര കേന്ദ്രം നൽകുന്നതിനുള്ള തീരുമാനം അന്നത്തേക്ക് മാറ്റുകയും ചെയ്തു. ഈ സമരപരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് മാരായ പുളിമൂട്ടിൽ രാജീവൻ, മണ്ണാറം പ്രദീപ് UDF ചെയർമാൻ കെ. കെ. രതീഷ്, എസ് കെ രാഹുൽ, കാനക്കുഴി അനിൽകുമാർ, റ്റി. ബാലചന്ദ്രൻ, സുരേഷ് ബാബു, മുകുന്ദൻ, ചേരപ്പള്ളി പ്രശാന്ത്, ശ്രീരാഗ് എസ് വി, വലിയമല സുരേന്ദ്രൻ, അരവിന്ദ് ആര്യനാട്, അജിത്ത് കീഴ്പാല്ലൂർ, വിജേഷ്, എൻ കെ രാജൻ എന്നിവർ പങ്കെടുത്തു vm tv news

Spread the love

Leave a Reply

Your email address will not be published.