VMTV NEWS

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ കുപ്പിയില്‍ കുടിവെള്ളം നല്‍കിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുവേണ്ടി ചില്ലു കുപ്പി ഉപയോഗിച്ചതാണെങ്കിലും ഇതിനായി ബിയര്‍ ബോട്ടില്‍ തിരഞ്ഞെടുത്തതാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ലേബല്‍ ഒട്ടിച്ചാണ് പ്രതിനിധകള്‍ക്ക് ബിയര്‍ കുപ്പിയില്‍ വെള്ളം വിതരണം ചെയ്തത്. അതിനിടെ കൊല്ലം ജില്ലാ സമ്മേളനത്തിലല്ല സിപിഎം ആദ്യമായി ലേബല്‍ ഒട്ടിച്ച് മദ്യം വിതരണം ചെയ്തതെന്നും നേരത്തെ മുതല്‍ തന്നെ ഇത്തരത്തില്‍ മദ്യ വിതരണം നടത്തുന്നുണ്ടെന്നുമുള്ള രീതിയില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചുവന്ന നിറത്തിലെ പാനീയമുള്ള ചില്ലു കുപ്പിയില്‍ സിപിഎമ്മിന്റെ ചിഹ്നവും Leninade എന്ന ലേബലും കാണാം.