‘നവംബര്‍ 22ന് സര്‍ജറിയാണ്, ശ്വസിക്കാൻ ബുദ്ധിമുട്ടും കിതപ്പുമുണ്ടായിരുന്നു’; ആരോഗ്യാവസ്ഥയെക്കുറിച്ച്‌ റോബിൻ VM TV NEWS CHANNEL

Spread the love

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ ഏറ്റവും അധികം ആരാധകർ ഉണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ രാധാകൃഷ്ണൻ.

ബി ബി വിന്നർ ആകുമെന്ന് പ്രേക്ഷകർ കരുതിയിരുന്നെങ്കിലും സഹ മത്സരാർത്ഥിയെ അടിച്ചതിന് റോബിനെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റോബിനെ പുറത്താക്കിയതിന് പിന്നാലെ ആരാധകർ വലിയ രീതിയില്‍ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വിജയി ആകാൻ‌ സാധിച്ചില്ലെങ്കിലും റോബിന്റെ ആരാധകരുടെ എണ്ണത്തില്‍ വലിയ വർദ്ധനവാണുണ്ടായത്. റോബിന് മാത്രമല്ല റോബിൻ വിവാഹം കഴിക്കാൻ പോകുന്ന ആരതി പൊടിക്കും ആരാധകർ ഏറെയാണ്. ഇപ്പോള്‍ ആരതിയുടെ യൂട്യൂബ് ചാനലില്‍ റോബിനും ആരതിയും ഒരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. 22ാം തീയതി തനിക്കൊരു സർജറി ഉണ്ടെന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. എന്താണ് സംഭവിച്ചത് എന്നും റോബിൻ പറയുന്നുണ്ട്.

കോവിഡ് വന്നതിന് ശേഷം തന്റെ ലംഗ്‌സ് കപ്പാസിറ്റി ഭയങ്കരമായി കുറവായിരുന്നുവെന്നും അതുകാരണം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും കിതപ്പുണ്ടായിരുന്നുവെന്നും റോബിൻ പറയുന്നു. ഡോക്ടറെ കണ്ടപ്പോഴാണ് തനിക്ക് ഡീവിയേറ്റഡ് നേസല്‍ സെപ്റ്റം ആണെന്ന് കണ്ടെത്തിയത്. മൂക്കിന് ചെറിയ വളവും ചെറിയൊരു മാംസത്തിന്റെ വളർച്ചയും ഉണ്ടെന്ന് പറഞ്ഞുവെന്നും റോബിൻ പറയുന്നു.

നവംബർ 22 സർജറി ആണെന്നും 21 ന് ഹോസ്പിറ്റലില്‍ പോകുമെന്നും റോബിൻ പറയുന്നു. റൈനോ പ്ലാസ്റ്റിയാണെന്നും ഒരാഴ്ച വരെ നേസല്‍ പാക്കേജ് ഉണ്ടാവുമെന്നും ഒരു മാസം വരെ മുഖത്ത് വീക്കം ഉണ്ടാകുമെന്നും താരം പറയുന്നു. ശ്വാസം ശരിയായി എടുക്കാൻ പറ്റാത്തത് കൊണ്ട് ശരീരത്തിന് ആവശ്യത്തിന് ഓക്‌സിജിൻ ലഭിക്കുന്നുണ്ടായിരുന്നില്ല, അത് കാരണം ക്ഷീണവും തലകറക്കവും വണ്ടിയോടിക്കുമ്ബോള്‍ ഇരുട്ട് കയറുന്നത് പോലെയൊക്കെ ഉണ്ടായിരുന്നു, റോബിൻ പറയുന്നു. ചെറിയ രീതിയില്‍ ബി പി ഉണ്ടായിരുന്നു. ബി പി ഉയർന്നത് കൊണ്ടായിരിക്കും ഇങ്ങനെ എന്നായിരുന്നു കരുതിയിരുന്നതെന്നും റോബിൻ പറഞ്ഞു.

നിരവധി പേരാണ് ഈ വീ‍ഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത് . സർജറി നന്നായി നടക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനയും സ്നേഹവും ഞങ്ങളുടെ ഡോക്ടർ ബ്രേക്ക് ഒപ്പമുണ്ടാകും, എല്ലാം അതിജീവിച്ച ഡോക്ടർക്ക് ഇതൊക്കെ കടന്നു മുന്നോട്ടു പോകാൻ പറ്റും. സർജറി ഒക്കെ നന്നായി നടക്കട്ടെ. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും. സർജറി ഒക്കെയും കഴിഞ്ഞു ആരോഗ്യം ഒക്കെയും വീണ്ടെടുത്ത് ഡോക്ടർ വരുംം. കാത്തിരിക്കുന്നു എനർജറ്റിക് ആയി ഡോക്ടറെ വീണ്ടൂം കാണാൻ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

Leave a Reply

Your email address will not be published.