ഹൃദയഭേദകം, വധുവും വരനും ഹാളിലേക്ക്, ആകെയെത്തിയത് അഞ്ചേയഞ്ചുപേര്‍, തകര്‍ന്നുപോയി എന്ന് യുവതി VM TV NEWS CHANNEL

Spread the love

ഒരുപാട് പേരെ ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരുണ്ട്. അതുപോലെ തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടവരെ മാത്രം ക്ഷണിച്ചുകൊണ്ട് വിവാഹം കഴിക്കുന്നവരും ഉണ്ട്.

എന്തൊക്കെയായാലും, വിവാഹത്തിന് കാര്യമായി ക്ഷണിച്ചിട്ടും നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എത്തിയില്ലെങ്കില്‍ നമുക്ക് ചിലപ്പോള്‍ സഹിക്കാനാവില്ല. അതുപോലെ ഒരു അനുഭവമാണ് യുഎസ്സിലെ ഒറിഗോണില്‍ നിന്നുള്ള കലിന മേരി എന്ന യുവതിക്കും ഉണ്ടായത്.

ഹൃദയഭേദകമായ സംഭവത്തെ കുറിച്ച്‌ മേരി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തത്. വരനായ ഷെയ്നിനോടൊപ്പം റിസപ്ഷൻ ഏരിയയിലേക്ക് കടന്നു വരുമ്ബോള്‍ ആകെ വളരെ കുറച്ചുപേർ മാത്രമാണ് അവിടെയുണ്ടായിരുന്നത്. ദമ്ബതികളുടെ മകനാണ് ഇവർക്കൊപ്പം ഇവിടേക്ക് ഇവരെ ആനയിക്കാൻ ഉണ്ടായിരുന്നത്. അത് മാത്രമാണ് ആ ചടങ്ങില്‍ തങ്ങള്‍ക്ക് സന്തോഷം തന്നത് എന്നാണ് മേരി പറയുന്നത്. ക്ഷണിച്ചവരില്‍ ഭൂരിഭാഗം പേരും എത്താത്തത് തന്നെ വേദനിപ്പിച്ചു എന്നും അവർ പറയുന്നു.

25 പേരെ കത്തയച്ചും 75 പേരെ ഓണ്‍ലൈൻ വഴിയും ക്ഷണിച്ചിരുന്നു. എന്നാല്‍, അവരില്‍ ബഹുഭൂരിഭാഗവും എത്തിയില്ല എന്നും അതൊരു ദുഃസ്വപ്നം പോലെ തോന്നുന്നു എന്നുമാണ് മേരി പറയുന്നത്. ആകെ അഞ്ചുപേർ മാത്രമാണ് ഈ ക്ഷണിച്ചവരില്‍ വിവാഹത്തിന് എത്തിയതത്രെ.

ഒമ്ബത് വർഷമായി ദമ്ബതികള്‍ ഒരുമിച്ചാണ് കഴിയുന്നത്. ഈ വിവാഹദിനത്തിന് വേണ്ടി ഒരുപാട് കാലമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇരുവരും. ‘ഒരു മണിക്കാണ് എല്ലാവരോടും എത്താൻ പറഞ്ഞത്. 1.15 -ന് എന്റെ അമ്മ എനിക്ക് മെസ്സേജ് അയച്ചു. ആരും വന്നില്ല എന്നായിരുന്നു മെസ്സേജ്. ഒടുവില്‍ രണ്ട് മണിക്കാണ് ഞാനും ഭർത്താവും അവിടെ എത്തുന്നത്. അവിടെ ആരും ഉണ്ടായിരുന്നില്ല. 40 പേരെയെങ്കിലും പ്രതീക്ഷിച്ച്‌ തയ്യാറാക്കിയിരുന്ന സ്ഥലത്ത് ആകെയുണ്ടായിരുന്നത് അഞ്ച് പേരായിരുന്നു’ എന്നാണ് മേരി കുറിച്ചത്.

എന്തായാലും, പിന്നീട് താനും ഭർ‌ത്താവും ചേർന്ന് ഡാൻസ് ചെയ്തുവെന്നും വന്നിരുന്ന അതിഥികള്‍ ഒപ്പം ചേർന്നുവെന്നും മേരി പറയുന്നു. എന്തിരുന്നാലും, കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മേരി ഒരു പോസ്റ്റിട്ടു. അതില്‍ പറയുന്നത് ഇപ്പോഴും താനും ഭർത്താവും വേദനയിലും ദേഷ്യത്തിലും തന്നെയാണ്. എങ്കിലും അതിനെ മറികടക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ് എന്നാണ്.

Leave a Reply

Your email address will not be published.