Raj Bhavan March:ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നയത്തിനെതിരെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

Spread the love

ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിനെതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന രാജ്ഭവന്‍ മാര്‍ച്ച്(Raj Bhavan March) ഇന്ന്. ഒരു ലക്ഷം പേരാണ് മാര്‍ച്ചില്‍ അണിചേരുക. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്ഭവന് മുന്നില്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടക്കും.

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡിഎംകെ നേതാവ് തിരുച്ചി ശിവ എം പി തുടങ്ങിയവര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രശസ്തരും പ്രതിഷേധത്തില്‍ അണിനിരക്കും. ഉന്നതവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമത്തിന് എതിരെയുള്ള കേരളത്തിന്റെ മുഴുവന്‍ പ്രതിഷേധമാകും മാര്‍ച്ച്.

Leave a Reply

Your email address will not be published.