ന്യൂഡല്‍ഹി; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200 ലധികം ആളുകളെ കബളിപ്പിച്ച് 42 ലക്ഷം രൂപ തട്ടിയ കേസില്‍ 19 കാരൻ അറസ്റ്റില്‍.
രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് കാഷിഫ് മിർസയെന്ന യുവാവാണ് അറസ്റ്റിലായത്.
11 ാം ക്ലാസ് വിദ്യാർത്ഥിയാണ് 19 കാരനായ കാഷിഫ് മിർസ. സോഷ്യല്‍മീഡിയ ഇൻഫ്‌ളൂവൻസർ കൂടിയാണ് ഇയാള്‍, ഇൻസ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സാണ് ഇയാള്‍ക്കുള്ളത്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാല്‍ 1,39,999 രൂപ ലഭിക്കുമെന്ന് യുവാവ് വാഗ്ദാനം ചെയ്തു.’തുടക്കത്തില്‍, യുവാവ് ചില നിക്ഷേപകർക്ക് ലാഭം നല്‍കി, അങ്ങനെ അവർ സ്വാധീനിക്കപ്പെടുകയും കൂടുതല്‍ ആളുകളോട് പറയുകയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
ഇയാളില്‍ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, ഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ കണ്ടെടുത്തു.ഇയാളെ ഇപ്പോള്‍ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്ബ് ഒരു വ്യക്തി എല്ലായ്‌പ്പോഴും കമ്ബനിയെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ ശരിയായ ഗവേഷണം നടത്തണമെന്ന് പോലീസ് വ്യക്തമാക്കി.