പനിയും ജലദോഷവും പോലുള്ള അസ്വസ്ഥതകള്‍ എപ്പോള്‍ വേണമെങ്കിലും പിടിപെടാവുന്നതാണ്. എന്നാല്‍ പലരും ഇതിനെ നിസാരവല്‍ക്കരിക്കുന്നതും പതിവാണ്.

Spread the love

എന്നാല്‍ ചിലപ്പോള്‍ രോഗം തീവ്രമായി ശ്വാസകോശത്തിനെയും മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. എന്നാല്‍ ഇത്തരം രോഗം അനുഭവിക്കുമ്ബോള്‍ വര്‍ക്ക്‌ഔട്ട് ചെയ്യാമോയെന്ന് പലവര്‍ക്കും ആശയകുഴപ്പമാകാറുണ്ട്.

പനി വരുമ്ബോള്‍ ശരീരത്തിന് വിശ്രമം നല്‍കാനാണ് പല ഡോക്ടറും നിര്‍ദേശിക്കുന്നത്. ഈ സമയത്ത് വ്യായാമം ചെയ്യുന്നത് പ്രതിരോധ സംവിധാനത്തിന് അധികം സമ്മര്‍ദ്ദമുണ്ടാക്കി പനിയുടെ ദൈര്‍ഘ്യം കൂട്ടാനായി ഇടയാക്കാം.

മൂക്കൊലിപ്പ് , തൊണ്ടവേദന പോലുള്ള പ്രശ്നങ്ങള്‍ മാത്രമ ഉള്ളുവെങ്കില്‍ മിതമായ രീതിയില്‍ വര്‍ക്കൗട്ട് ആകാവുന്നതാണ്. അതേ സമയം ശരീര വേദന , പനി ക്ഷീണം എന്നിവയുള്ളപ്പോള്‍ വ്യായാമത്തിന് പോകരുതെന്നാണ് ഗുരുഗ്രാം സികെ ബിര്‍ള ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിക്കല്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ തുഷാര്‍ തായല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നത്.

ഓട്ടം, ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വല്‍ ട്രെയ്നിങ്, ഭാരം ഉയര്‍ത്തല്‍ റെസിസ്റ്റന്‍സ് വ്യായാമങ്ങള്‍ എന്നിങ്ങനെയുള്ള കാര്‍ഡിയോവാസ്‌കുലര്‍ വ്യായാമങ്ങള്‍ ശ്വാസകോശത്തിന് മേലും സമ്മര്‍ദ്ദമേറ്റാം. പനിയും ചുമയുമൊക്കെ ഉണ്ടാകുമ്ബോള്‍ ശ്വാസകോശ അണുബാധയ്ക്കുള്ള സാധ്യത കണക്കാക്കി കഠിന വ്യായാമങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. പനി മാറി തുടങ്ങുമ്ബോള്‍ യോഗ സ്ട്രെച്ചിങ് വ്യായാമങ്ങള്‍, വേഗം കുറഞ്ഞ നടത്തം പോലുള്ള ലഘുവായ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published.