സരിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം

Spread the love

തിരുവനന്തപുരം: പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍ എംഎല്‍എ ഷാഫി പറമ്ബില്‍ നേടിയതിയതിനേക്കാള്‍ 10,000 വോട്ട് അധികം നേടി വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

സിപിഐഎം സ്ഥാനാര്‍ത്ഥി പി സരിനാണെന്ന് വ്യക്തമായതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഡിജിറ്റല്‍ സെല്‍ മുന്‍ അധ്യക്ഷന്‍ പി സരിനെ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സന്തോഷമെന്ന് പരിഹസിക്കുകയും ചെയ്തു. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ പുറത്താക്കിയത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണെന്നും അതിനേക്കാള്‍ ക്രൂരതയാണ് സിപിഐഎം ആ കുടുംബത്തോട് ചെയ്തെന്നും പറഞ്ഞു.

പാര്‍ട്ടി ആദ്യം സംരക്ഷിക്കാന്‍ നോക്കുകയാണ് ചെയ്തത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദം കാരണമാണ് പുറത്താക്കാന്‍ നിര്‍ബന്ധിതമായത്. ”നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം കെട്ടിച്ചമച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് കള്ളം പറഞ്ഞു. അഴിമതിക്കാരനാക്കി തേജോവധം ചെയ്തു. ആരോപണം ഉന്നയിച്ചയാളും മറ്റൊരു സംരഭകനും ചെയ്ത ഫോണ്‍ കോളില്‍ നിന്നും നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന് മനസിലാകും.” ഈ കൈക്കൂലി കഥ പാര്‍ട്ടിയുണ്ടാക്കിയതാണ്. കുടുംബത്തെയും തലമുറകളെയും അധിക്ഷേപിച്ചതിന് കുടുംബത്തോടും നാടിനോടും പാര്‍ട്ടി മാപ്പ് ചോദിക്കണമെന്നും സതീശന്‍ പറഞ്ഞു.

സംഭവത്തില്‍ ജില്ലാകളക്ടര്‍ക്കും പങ്കുണ്ട്് അടുത്തിരുന്ന് ഈ രീതിയില്‍ സംസാരിച്ച ദിവ്യയെ തടയാന്‍ അദ്ദേഹം കൂട്ടാക്കിയില്ലെന്നും പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവിവരം അറിഞ്ഞയുടനെ പത്തനംതിട്ടയിലെയും കണ്ണൂരിലെയും ഗസറ്റഡ് അസോസിയേഷനോടും എന്‍ജിഒകളോടും അന്വേഷിച്ചെന്നും അദ്ദേഹം പാര്‍ട്ടി കുടുംബമാണ് അഴിമതിക്കാരനല്ലെന്ന വിവരമാണ് ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.