തലവന്മാരില്ലാതെ സ്കൂളുകൾ; സംസ്ഥാനത്ത് 224 സർക്കാർ വിദ്യാലയങ്ങളിൽ സ്ഥിരം പ്രധാനാധ്യാപകർ ഇല്ല

Spread the love
  • സംസ്ഥാനത്ത് 224 സർക്കാർ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് സ്ഥിരം പ്രധാനാധ്യാപകർ ഇല്ലാതെ. ഇടുക്കി ജില്ലയിലെ പകുതി സ്കൂളുകളിൽ ഹെഡ്മാസ്റ്റർ ഇല്ല. തിരുവനന്തപുരം മാത്രമാണ് എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകർ ഉള്ള ഒരേയൊരു ജില്ല. മലയോര ജില്ലകളാണ് കടുത്ത ബുദ്ധിമുട്ട് നേരിടുന്നത്. ഇടുക്കി ജില്ലയിൽ ആകെയുള്ള 80 സ്കൂളുകളിൽ 40ലും ഹെഡ്മാസ്റ്റർ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കോട്ടയത്ത് 28 സ്കൂളുകളിൽ പ്രധാനാധ്യാപകന് പകരം തൽകാലികക്കാരാണ് ചുമതല വഹിക്കുന്നത്. വയനാട് 39 സ്കൂളുകളിൽ പ്രധാനാധ്യാപകൻ ഉള്ളപ്പോൾ 24 ഇടത്ത് കസേര ഒഴിഞ്ഞുകിടക്കുന്നു. മറ്റ് ജില്ലകളിലെ അവസ്ഥയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. തിരുവനന്തപുരത്ത് മാത്രമാണ് എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകർ ഉള്ളത്. സമയബന്ധിതമായി പ്രമോഷൻ നടപടികൾ നടത്താത്തതിൽ അധ്യാപകർ കടുത്ത അതൃപ്തിയിലാണ്. സ്ഥാനക്കയറ്റം നടത്താനായി ആഗസ്ത് 19ന് ഡിപ്പാർട്ട്മെൻ്റ് പ്രമോഷൻ കൗൺസിൽ ചേർന്ന് സർക്കാർ സെലക്ട് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. പിന്നീട് ഈ മാസം അഞ്ചിന് ഈ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ബാക്കി നടപടികൾ അന്തിമഘട്ടത്തിൽ ആണെന്ന് വിദ്യാഭ്യാസ വകുപ്പ് വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published.