കേന്ദ്ര ഉത്തരവുമായി കേരളത്തിൽ ഓട്ടംവേണ്ട; ബസ്സുകൾ പിടിച്ചെടുക്കാൻ എം.വി.ഡി

Spread the love

മോട്ടോർ വെഹിക്കിൾ വകുപ്പിൽനിന്നുള്ള എതിർപ്പുകളെ മറികടന്ന് സർവീസുമായി മുന്നോട്ടുപോകുമെന്ന് റോബിൻ ബസ് ഉടമ
കേന്ദ്ര വിജ്ഞാപനത്തിൻ്റെ മറവിൽ സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരേ കർശന നടപടിക്ക് മോട്ടോർ വാഹന വകുപ്പ്. നിയമ നടപടികൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ. മാരുടെയും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെയും യോഗം 12-ന് തിരുവനന്തപുരത്ത് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിയമം ലംഘിച്ച് കോൺട്രാക്ട് കാര്യേജ് ബസുകൾ സർവീസ് നടത്തുന്നതിനെതിരേ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെറ്റായ മേൽവിലാസം നൽകി ഇതര സംസ്ഥാനങ്ങളിൽ കുറഞ്ഞ തുകയ്ക്ക് രജിസ്റ്റർ ചെയ്തത ബസുകൾ കേരളം കേന്ദ്രീകരിച്ച് ഓടിക്കുന്നുണ്ട്.ഇത്തരത്തിലുള്ള 52 വാഹനങ്ങളെക്കുറിച്ച് വിവരം ലഭിച്ചു. സംസ്ഥാനം കേന്ദ്രീകരിച്ച് ഓടണമെങ്കിൽ ഈ വാഹനങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്യണം. അതിനായി രണ്ടാഴ്ച സമയം നൽകിയിട്ടുണ്ട്. സമയം കഴിഞ്ഞും രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ പിടിച്ചെടുക്കും. ഓൾ ഇന്ത്യാ പെർമിറ്റുമായി ബന്ധപ്പെട്ട കേന്ദ്ര വിജ്ഞാപനം മോട്ടോർ വാഹന വകുപ്പ് നിയമത്തിനു ഇക്കാര്യത്തിൽ സുപ്രീംകോടതി വിധികളുണ്ട്. വിജ്ഞാപനത്തിന്റെ മറവിൽ വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല. ഇത്രയും കാലം യാത്രക്കാരോടുള്ള മാനുഷിക പരിഗണന മൂലം ബസുകൾ പിടിച്ചെടുത്തിരുന്നില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായാൽ അതിൻ്റെ പൂർണ ഉത്തരവാദിത്വം വാഹന

Leave a Reply

Your email address will not be published.