ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രം; തീരുമാനം ഭക്തരുടെ സുരക്ഷ മുൻനിർത്തി

Spread the love

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഭക്തരുടെ സുരക്ഷ പ്രധാനമാണെന്നും വെർച്വൽ ക്യൂ സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. മാലയിട്ട് എത്തുന്ന ആർക്കും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അക്കാര്യം സർക്കാരുമായി ആലോചിച്ചു ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിച്ചു. പുലർച്ചെ മൂന്നുമണി മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയും പിന്നീട് ഉച്ചയ്ക്ക് മൂന്നുമുതൽ രാത്രി 11 മണി വരെയുമാണ് ദർശനസമയം. ആകെ 17 മണിക്കൂറാണ് ദർശനത്തിന് അനുവദിച്ചിരിക്കുന്നത്. വെർച്വൽ ക്യൂവിന് 48 മണിക്കൂർ ഗ്രേസ് പിരീഡ് നൽകും.

Leave a Reply

Your email address will not be published.