ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി

Spread the love

പിആർ ഏജൻസി, തൃശൂർ പൂരം, എഡിജിപി വിഷയങ്ങളിൽ മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് » പത്രസമ്മേളനത്തിൽ തട്ടിവിട്ടതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. കള്ളം പറയാൻ മാത്രമാണ് ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വായ തുറക്കുന്നതെന്നും മഹാരഥന്മാരായ മുഖ്യമന്ത്രിമാർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയൻ മറക്കുകയാണെന്നും സുധാകരൻ പറഞ്ഞു. എ ഡി ജി പിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തി ഡി ജി പി നല്കിയ റിപ്പോർട്ട് ഒക്കത്തുവച്ചുകൊണ്ടാണ് മറ്റൊരു റിപ്പോർട്ട് നല്കാൻ വീണ്ടും ഡിജിപിയെ ചുമതലപ്പെടുത്തിയതും സി പി ഐ തലകുത്തി നിന്നാൽപോലും എ ഡി ജി പിയെ ഒരു ചുക്കും ചെയ്യില്ലെന്നും സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കാശിക്കുപോകുന്നതാണ് നല്ലതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.