ഈ മാസം 11 ന് സ്‌കൂളുകൾക്ക് അവധി നൽകുംതിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകും. പൂജ വയ്പിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. വെള്ളിയാഴ്ച ദുർഗാഷ്ടമി ദിനമാണ്.സാധാരണയായി ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരമാണ് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കാറുള്ളത്. എന്നാൽ ഇക്കുറി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10 ന് വൈകീട്ടാണ് പൂജവയ്പ്പ് ആരംഭിക്കുക.സാധാരണഗതിയിൽ പുസ്തകങ്ങൾ പൂജയ്ക്ക് വച്ചാൽ ദശമി ദിനത്തിലാണ് പൂജ കഴിഞ്ഞ് എടുക്കാറ്. അതിനാൽ 10 ന് പുസ്തകങ്ങൾ പൂജയ്ക്ക് വച്ചാൽ കുട്ടികൾക്ക് ഞായറാഴ്ച മാത്രമേ പുസ്തകങ്ങൾ എടുക്കാൻ സാധിക്കുകയുള്ളൂ. ഇക്കുറി പൂജ വയ്പ്പ് നാല് ദിവസം ആയതിനാൽ വെള്ളിയാഴ്ച എന്ത് ചെയ്യുമെന്ന ആശങ്ക നിലനിന്നിരുന്നു. ഇതോടെ അദ്ധ്യാപകർ വെള്ളിയാഴ്ച അവധി പ്രഖ്യാപിക്കണം എന്ന ആവശ്യപ്പെടുകയായിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ അവധി നൽകുന്നത്.