പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി.അൻവർ. എന്നാൽ ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകുമെന്നും അൻവർ അറിയിച്ചു. കാല് വെട്ടി കൊണ്ടു പോയാൽ താൻ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ടെന്നും തന്നെ വെടിവച്ച് കൊല്ലേണ്ടി വരുമെന്നും അൻവർ പറഞ്ഞു. നാളെ ഈ നാടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് വെടി കൊണ്ട് താൻ വീണാലും മറ്റൊരു അൻവർ വരണമെന്നും ചെറുപ്പക്കാർ ഈ പോരാട്ടത്തിൽ നിന്നും പിന്തിരിയരുതെന്നും അൻവർ അഭ്യർത്ഥിച്ചു. സംഘപരിവാർ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നീങ്ങിയാൽ 2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി 25 സീറ്റ് പിടിക്കുമെന്നും 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും അൻവർ വ്യക്തമാക്കി.