കേരളത്തിലെ ക്രഷർ ക്വാറി ഉടമകളുടെ നടത്തിപ്പിന് പിന്നിൽ ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയും അതിക്രമങ്ങളും ഇന്നും അവസാനിക്കാത്ത സാഹചര്യമാണ്. പുറത്തുപറയാനാകാതെ ഭീഷണിപ്പെടുത്തി ക്രഷറിന്റെയും ക്വാറിയുടെയും നടത്തിപ്പ് വരെ നിർത്തി വയ്ക്കുന്നതിനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വാർത്ഥ താല്പര്യാർത്ഥം എടുക്കുന്നുണ്ട്. അവിടെ അഴിമതിയും മുഖമുദ്രയായി മാറുകയാണ്. അത്തരത്തിലൊരു സംഭവം തലസ്ഥാന നഗരിയിൽ തെളിവുകളോടെ പുറത്തു വന്നിരിക്കുകയാണ്.. പല ക്വാറികളിലും ക്രഷറികളിലും ഗവണ്മെന്റ് മൈനിങ് ആൻഡ് ജിയോളജി നിയമിച്ചിരിക്കുന്ന സർവെയർ നടത്തിയ ക്രമക്കേടാണ് ഇപ്പോൾ വി എം ടി വി ന്യൂസ് തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തു വിടുന്നത് .. കാട്ടാക്കട ആര്യാനാട് പോലീസ് സ്റ്റേഷനിൽ 0639 എന്ന പ്രഥമ വിവരനമ്പറിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗവണ്മെന്റ് നിഷ്‌ക്കർഷിച്ച സർവ്വേയർ ഗവണ്മെന്റിലടയ്ക്കുന്ന റോയൽറ്റി തുക കുറയ്ക്കുന്നതിന് വേണ്ടി 80 ലക്ഷം രൂപ കൈകൂലിയായി ആവശ്യപ്പെട്ടതും രാഹുൽ എന്ന വ്യക്തിയെ മനേഷ് എന്ന സർവ്വേയറും കൂട്ടാളികളും ചേർന്ന് ക്വാറി സർവ്വേ കാര്യങ്ങൾ ഒത്തുതീർപ്പാക്കാനായി നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് 5 കോടി ഫൈൻ തുകയിൽ നിന്ന് 3 കോടി കുറയ്ക്കുന്നത്തിന് 80 ലക്ഷം രൂപയാണ് ആവശ്യപ്പെടുകയും ചെയ്തത്.. സഹകരിച്ചില്ലെങ്കിൽ ക്വാറി നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.. ഇതിനെതിരെ കൃത്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തു നിന്ന് നടന്നു വരികയാണ്.
ഈ സാഹചര്യത്തിൽ സർവ്വേ നടത്തുന്ന ഉദ്യോഗസ്ഥനെതിരെ വെളിപ്പെടുത്തലുമായി വന്ന മറ്റൊരു ക്വാറി ഉടമയുടെ വാക്കുകളിലേക്ക് പോകാം.
യഥാർത്ഥത്തിൽ ഉദ്യോഗസ്ഥർ സ്വാർത്ഥ താല്പര്യമുള്ള ചില വ്യക്തികളുടെ ക്വാറകളിൽ മാത്രം പെനൽറ്റി കുറച്ചും ഗവണ്മെന്റിനെയും വകുപ്പ് മന്ത്രിമാരെയും ഉയർന്ന ഉദ്യോഗസ്ഥരെയും പറ്റിച്ചു വരികയാണ്.ഈ ഒരു സാഹചര്യത്തിൽ പല ക്വാറികളും കേരളത്തിൽ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്. പണത്തിനും മദ്യത്തിനും മതിരാക്ഷിക്കും വേണ്ടി ഏത് തരത്തിലുമുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തികളും നടത്തുന്ന ഉദ്യോഗസ്ഥരാണ് ഇതുപോലുള്ളവർ എന്നാണ് പല ക്വാറി ഉടമകളും അഭിപ്രായപ്പെടുന്നത്. അഴിമതികൾ കാണിച്ചു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ഈ ഉദ്യോഗസ്ഥന്റെ ജീവിതരീതി ആഡംബരം നിറഞ്ഞതാണ്. കപട പരിസ്ഥിതി വാദികളുടെ വാക്കുകൾ കേൾക്കാതെ അന്യ സംസ്ഥാന ലോബികളെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ കടിഞ്ഞാണിട്ടുകൊണ്ട് മുന്നോട്ടു പോയാൽ കേരളത്തിലെ ക്വാറി ക്രഷർ വ്യവസായവും കൺസഷൻ മേഖലയിലെ ബുദ്ധിമുട്ടും മാറിക്കിട്ടും.ഇത് തിരിച്ചറിഞ്ഞു എല്ലാത്തിനും കൃത്യമായ ഇടപെടൽ നടത്തി ഈ മേഖലയിലെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വി എം ടി വി ന്യൂസിന്റെ ഭാഗത്തു നിന്ന് പറയാനുള്ളത്.