
തിരുവനന്തപുരം: തുമ്പയില്‍ വള്ളം മറിഞ്ഞ് ഒരു മത്സ്യതൊഴിലാളി കാണാതായി. 42 കാരനായ തുമ്പ സ്വദേശി സെബാസ്റ്റ്യൻയാണ് നഷ്ടപ്പെട്ടത്.
രാവിലെ എട്ടുമണിയോടെ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് അപകടം സംഭവിച്ചത്. കനത്ത തിരയെ തുടർന്ന് വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേർ തിരിച്ച് നീന്തിക്കയറി, എന്നാൽ സെബാസ്റ്റ്യൻ തിരച്ചുഴിയിൽപെട്ട് കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികൾ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. കോസ്റ്റൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.