
340 മരണങ്ങളാണ് വയനാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. 206 പേരെ കാണാനില്ല. 86 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രദേശത്ത് 91 സഹായ ക്യാമ്പുകളിലായി 9328 പേർ താമസിക്കുന്നുണ്ട്.