Idukki: പിതാവിന്റെ വെട്ടേറ്റ് മകന്‍ മരിച്ചു

Spread the love

ഇടുക്കി ചെമ്മണ്ണാറില്‍ പിതാവിന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. പാമ്പുപാറ സ്വദേശി മൂക്കനോലിയില്‍ ജെനിഷ് ആണ് മരിച്ചത്. മദ്യലഹരിയില്‍ എത്തിയ ജെനിഷ് സ്വന്തം മക്കളെയും പിതാവായ തമ്പിയെയും മര്‍ദിച്ചുവെന്ന് പോലീസ് പറഞ്ഞു. പേരക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനായി തമ്പി വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനിഷിന്റെ കൈക്ക് വെട്ടേറ്റുവെന്നാണ് നിഗമനം.

ജെനിഷിനെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

ഇന്ന് പുലര്‍ച്ചെ 5.30ന് മരണം സംഭവിച്ചു. ഇന്നലെ രാത്രിയില്‍ ഏഴിനാണ് ജെനിഷ് സ്വന്തം വീട്ടില്‍ മദ്യലഹരിയില്‍ അക്രമസക്തനായി മദ്യലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജെനിഷിന്റെ പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചതായി ഉടുമ്പന്‍ചോല എസ്‌ഐ അബ്ദുല്‍ കനി അറിയിച്ചു.

Leave a Reply

Your email address will not be published.