മുംബൈയിൽ നിർത്താതെ പെയ്യുന്ന മഴയാണ് വെള്ളക്കെട്ടിന് കാരണമായത്. കനത്ത മഴയിൽ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടാണ്.
മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ടും പൂനെ, പാൽഘർ, സത്താറ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ ശക്തമായ കാറ്റും ധാരാളം മഴയും പ്രതീക്ഷിക്കുന്നതായി ഐഎംഡി അറിയിച്ചു. കൊളാബയിൽ 12 മണിക്കൂറിനുള്ളിൽ 101 മില്ലിമീറ്റർ മഴ പെയ്തപ്പോൾ സാന്താക്രൂസിൽ 50 മില്ലിമീറ്റർ മഴ ലഭിച്ചു.
വ്യാഴാഴ്ച പുലർച്ചെ 4 മണിയോടെ പെയ്ത ശക്തമായ മഴയ്ക്ക് ശേഷം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 50 മില്ലിമീറ്ററിലധികം മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയുടെ ഉറവിടം. മുംബൈയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.