ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ആശുപത്രിയിൽ പ്രവേശനം.
ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാർച്ച് 15 ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കവിതയെ കസ്റ്റഡിയിലെടുത്തിരുന്നു.
കെ കവിത, രാഗവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി, സൗത്ത് ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് എഎപി നേതാവ് വിജയ് നായർക്ക് 100 കോടി രൂപ നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.