അഹമ്മദാബാദ്: ഗുജറാത്തിൽ അപൂർവ വൈറസ് ബാധിച്ച് ഒരു കുട്ടിയടക്കം എട്ട് പേർ മരിച്ചു. സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലായി ഇതുവരെ 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതമാണ് അണുബാധയുടെ ജീവൻ അപഹരിച്ചത്. സംബർകാന്ത, ഹിസാഗർ, രാജ്‌കോട്ട് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് അന്വേഷിക്കാനും സുരക്ഷാ നടപടികൾ നടപ്പിലാക്കാനും സർക്കാർ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഏറ്റവും മോശമായ വൈറസുകളിൽ ഒന്നാണ് ചന്ദിപുര വൈറസ്. മഹാരാഷ്ട്രയിലെ ചന്ദിപുര ഗ്രാമത്തിലാണ് വൈറസ് ആദ്യം കണ്ടെത്തിയത്. പനി, തീവ്രമായ വയറ്റിലെ അസ്വസ്ഥത, ഛർദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. കൊതുകുകൾ കടിക്കുമ്പോഴാണ് മനുഷ്യർക്ക് വൈറസ് പിടിപെടുന്നത്. കുട്ടികളെയാണ് പ്രാഥമികമായി ഇത് ബാധിക്കുന്നത്