തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളിയെ കാണാതായ സംഭവത്തില്‍ രക്ഷാദൗത്യത്തിന് റോബോട്ടിക്ക് സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി.ഇതിനായി ടെക്‌നോപാര്‍ക്കില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി.മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്. ജോയിയെ കാണാതായ പ്രധാന ടണലിലും റോബോട്ടിനെ ഇറക്കാൻ നീക്കം നടക്കുന്നു.
ടെക്നോപാർക്കിലെ സ്റ്റാർട്ടപ്പായ ജെൻ റോബോട്ടിക്സിൻ്റെ സാങ്കേതിക സഹായമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരയില്‍ റോബോട്ടിന്റെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവുമുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകുക.മാലിന്യം മാറ്റുന്നതിന് അനുസരിച്ച് തിരച്ചിൽ തുടരും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോബോട്ടിനെ എത്തിക്കാൻ തീരുമാനമെടുത്തത്.ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയത്