തൈക്കാട്ടുശ്ശേരി സ്വദേശി ഷൈജുവിനും സഹോദരനുമെതിരേയാണ് പൂച്ചാക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകക്കെതിരേയുള്ള ആക്രമണത്തിനും പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തിനുമാണ് കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച ഷൈജുവും സഹോദരനും ചേര്‍ന്ന് യുവതിയുടെ പ്ലസ്ടൂ വിദ്യാര്‍ത്ഥികളായ സഹോദരങ്ങളെ മര്‍ദ്ദിച്ചിരുന്നു. ഇതിനെതിരേ ഇവര്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പിറ്റേന്ന് ഷൈജുവും സഹോദരനുമെത്തി പ്ലസ് ടൂ വിദ്യാര്‍ത്ഥികളെ ഇവരുടെ വീടിന് മുന്നില്‍ വെച്ചും മര്‍ദ്ദിച്ചിരുന്നു. ഇത് കണ്ടുകൊണ്ടു നിന്ന സഹോദരയായ യുവതി ഇടയ്ക്കുകയറുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ ഷൈജുവും സഹോദരനും ചേര്‍ന്ന് യുവതിയെയും മര്‍ദ്ദിക്കുകയും വഴിയിലിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം പിന്നീട് സാമൂഹ്യമാധ്യങ്ങളില്‍ വൈറാലയി മാറിയതോടെ വാര്‍ത്താമാധ്യമങ്ങളും സംഭവം ഏറ്റെടുത്തു. ഇതോടെ പൂച്ചാക്കല്‍ പോലീസ് ഷൈജുവിനും സഹോദരനുമെതിരേ കേസെടുത്തിരിക്കുകയാണ്. നേരത്തേ സഹോദരങ്ങളെ മര്‍ദ്ദിച്ചതിനെതിരേ പരാതിയുമായി ചെന്നപ്പോള്‍ പോലീസ് ആദ്യം കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിച്ച് വിവാദമായി മാറിയതോടെയാണ് പോലീസ് പരാതി സ്വീകരിക്കാന്‍ സമ്മതിച്ചതെന്നും ആരോപണം ഉയര്‍ത്തിയിട്ടുണ്ട്.