തുടര്‍ച്ചയായി തന്നെ നെഗറ്റീവ് വിഷയങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നെന്നും ഇത് എന്തിനാണെന്നും ഇതിന് പിന്നില്‍ ആരാണെന്നും ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും പറഞ്ഞു. പിഎസ് പി അംഗത്വം വാഗ്ദാനം ചെയ്ത് മന്ത്രിയുടെ പേരു പറഞ്ഞ് 22 ലക്ഷം രൂപ വാങ്ങിയെന്ന് കോഴിക്കോട് ജില്ലാക്കമ്മറ്റിയിലും പാര്‍ട്ടിക്കും പരാതി കിട്ടിയതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പ്രതികരണം. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടും ഇവര്‍ തിരുത്താനോ അക്കാര്യം വിശദീകരിക്കാനോ തയ്യാറാകാറില്ലെന്നും അതുകൊണ്ട് ഇനി തന്നെ ഇത്തരം വിവാദങ്ങളില്‍ ഇനി നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. തനിക്കെതിരേ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയുമ്ബോള്‍ വിശീദീകരിക്കാനോ തിരുന്നതാനോ തയ്യാറാകാത്ത ഘട്ടത്തില്‍ അതിരു കടന്ന ഇത്തരം നെഗറ്റീവ് പ്രചരണങ്ങള്‍ക്ക് എതിരേ ജനാധിപത്യ രീതിയില്‍ നിയമനടപടി എടുക്കണമെന്ന് തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച നടക്കുന്ന കോക്കസിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പരാതി നല്‍കിയിരുന്നു.