
കെഎസ്‌ആർടിസിയില്‍ ശമ്പള പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്ബളം പോലും നല്‍കിയിട്ടില്ല.ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ജീവനക്കാർക്ക് ശമ്ബളത്തിന്റെ ആദ്യ ഗഡു നല്‍കിയത് മാസം പകുതി ആയപ്പോയാണ്.എല്ലാമാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്ബളം നല്‍കും എന്നതായിരുന്നു സർക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ മാസങ്ങളിലെല്ലാം പ്രതിഷേധവും ശക്തമാക്കിയിരുന്നു. ശമ്ബള പ്രതിസന്ധി ആവർത്തിക്കുന്ന പശ്ചാത്തലത്തില്‍ അനിശ്ചിതകാല സമരം എന്ന ആലോചനയിലേക്ക് കടക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. ടി ഡിഎഫിന്റെ നേതൃത്വത്തില്‍ നാളെ ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തും. കെ എസ് ആർ ടി സി യില്‍ അടുത്തമാസം മുതല്‍ ഒറ്റത്തവണയായി ശമ്ബളം എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയെങ്കിലും, ഇതുവരെ കഴിഞ്ഞ മാസത്തെ ശമ്ബളത്തിന്റെ രണ്ടാം ഗഡു പോലും നല്‍കിയിട്ടില്ല.