പിണറായി വിജയൻ നേതാവായിരിക്കുന്ന കാലത്തോളം സിപിഎം കേരളത്തില്‍ രക്ഷപ്പെടില്ല: കെ മുരളീധരൻ

Spread the love

മുഖ്യമന്ത്രി പിണറായി വിജയന്റെ് നേതൃത്വം ഉള്ളടത്തോളം കാലം സിപിഐഎം കേരളത്തില്‍ രക്ഷപ്പെട്ടില്ലെന്ന് കെ മുരളീധരൻ . പിണറായി വിജയൻ തെറ്റില്‍ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് മുരളീധരൻ കോഴിക്കോട് പറഞ്ഞു. തൃശൂരില്‍ ബി ജെ പിയെ വിജയിപ്പിച്ചത് സി പി എമ്മാണെന്നും സിപിഎമ്മിന്റെ് ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. കരുവന്നൂർ കേസില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിന്റെ് ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ലാവിലന്‍ കേസില്‍ നിന്ന് സംരക്ഷണത്തിന് വേണ്ടിയാണ് സിപിഐഎമ്മന്റെ് ബിജെപിക്ക് വോട്ട് നല്‍കിയതെന്ന്‌അദ്ദേഹം പറഞ്ഞു.ഇഡി അന്വേഷണം നേരിടുന്ന എം കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബി ജെ പിയെ കുറ്റം പറയുകയും മറുഭാഗത്ത് ബി ജെ പിയെ സഹായിക്കുകയും ചെയ്യുന്ന പ്രവണതയാണ് മുഖ്യമന്ത്രിയുടേതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഏത് ട്രെന്റെിലാണ് കേരളത്തില്‍ യു ഡി എഫ് വിജയിച്ചതെന്നും ഈ ട്രെന്റെ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സഹായിക്കുമോയെന്നും യുഡിഎഫ് പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 2019 ലെ അനുഭവം മുന്നിലുണ്ട്. അന്ന് ഇതിനേക്കാള്‍ ഒരു സീറ്റ് അധികം കോണ്‍ഗ്രസ് ജയിച്ചിരുന്നു. എന്നാല്‍ പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ് തോറ്റു. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം പഠിച്ച്‌ ഈ നേട്ടം അടുത്ത തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.